ഗ്യാൻവാപി മസ്ജിദില്‍ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗം കാർബൺ ഡേറ്റിങിന് വിധേയമാക്കുന്നതിനെ എതിർത്ത് ഹിന്ദു ഹർജിക്കാരി. നേരത്തെ ഹിന്ദുപക്ഷത്തിന്റെ ആവശ്യത്തിന്മേലായിരുന്നു കോടതി കാര്‍ബണ്‍ ഡേറ്റിങിലൂടെ കാലപ്പഴക്കം നിശ്ചയിക്കുന്നതിനുള്ള സാധ്യത തേടിയത്.
ഒരു വസ്തുവിന്റെ പ്രായം നിർണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട രീതിയാണ് കാർബൺ ഡേറ്റിങ്. ശിവലിംഗത്തിൽ കാർബൺ ഡേറ്റിങ് നടത്തുന്നത് ആദി വിശ്വേശ്വരന്റെ തന്നെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത് പോലെയാണെന്ന് ഹർജിക്കാരിലൊരാളായ രാഖി സിങ് പറഞ്ഞു. എന്നാൽ മറ്റ് നാല് സ്ത്രീകളും ശിവലിംഗത്തിൽ കാർബണ്‍ ഡേറ്റിങ് നടത്തുന്നതിനെ പിന്തുണച്ചിട്ടുണ്ട്.
കേസിൽ 29നാണ് വാരാണസി കോടതി വീണ്ടും വാദം കേൾക്കുക. മസ്ജിദിൽ നിന്നും ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം നേരത്തെ അവകാശപ്പെട്ടിരുന്നു. മുസ്‌ലിം ഹർജിക്കാർ ഈ അവകാശവാദം നിഷേധിക്കുകയായിരുന്നു.
English Summary: Gyanwapi Controversy: Petitioner Opposes Carbon Dating
You may like this video also