Site icon Janayugom Online

ഗ്യാന്‍വാപി: സര്‍വേയ്ക്ക് എട്ടാഴ്ചകൂടി സമയം

ഗ്യാൻവാപിയില്‍ ശാസ്ത്രീയ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പുരാവസ്തു വകുപ്പി(എഎസ്ഐ)ന് എട്ടാഴ്ച കൂടി സമയം അനുവദിച്ച് വാരണസി കോടതി. 

സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന എഎസ്ഐയുടെ ആവശ്യം പള്ളിക്കമ്മിറ്റി എതിര്‍ത്തിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ അപേക്ഷ ജില്ലാ ജഡ്ജി എ കെ വിശ്വേഷ് തള്ളുകയായിരുന്നുവെന്ന് സര്‍ക്കാര്‍ കൗണ്‍സില്‍ രാജേഷ് മിശ്ര അറിയിച്ചു.

ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി സ്ഥിതിചെയ്യുന്നത് എന്നാണ് എഎസ്ഐ പരിശോധിക്കുന്നത്.വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സര്‍വേ ആരംഭിച്ചത്. നീതി ഉറപ്പാക്കാനും ഹിന്ദുക്കള്‍ക്കും മുസ്ലിം വിഭാഗത്തിനും സര്‍വേ ഗുണം ചെയ്യുമെന്ന് കോടതി വിധിച്ചിരുന്നു. 

Eng­lish Summary:Gyanwapi:Eight more weeks for survey
You may also like this video

Exit mobile version