Site iconSite icon Janayugom Online

ഗ്യാൻവാപി മസ്ജിദ്: വാദം 12 ലേക്ക് മാറ്റി

ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി വിചാരണ 12 ലേക്ക് മാറ്റി. മുസ്‌ലിം വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ അഭയ് നാഥ് യാദവ് 47 വാദങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. അനുബന്ധമായി അ‍ഞ്ച് വാദങ്ങള്‍കൂടി ഇന്ന് സമര്‍പ്പിക്കും.

അഭിഭാഷകരും ഹര്‍ജിക്കാരുമടക്കം 40 പേര്‍ക്ക് മാത്രമാണ് കോടതിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. മാധ്യമങ്ങളെയും വിലക്കി. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകളെല്ലാം സുപ്രീംകോടതി നിർദേശപ്രകാരം ജില്ലാ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്നതാകും ആദ്യം പരിഗണിക്കുക. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.

Eng­lish summary;Gyanwapi Masjid: hear­ing postponed

You may also like this video;

Exit mobile version