ഗ്യാന്‍വാപി മസ്ജിദിലെ സര്‍വെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കാണിച്ച് കോടതി പുറത്താക്കിയ അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ് മിശ്രയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചു.
സര്‍വേ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിഡീയോഗ്രാഫറാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഇയാളെ നിയമിച്ചത് അജയ് മിശ്രയാണ്. റിപ്പോര്‍ട്ട് ചോര്‍ന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി അജയ് മിശ്രയെ പുറത്താക്കിയത്. വിശാല്‍ സിങ്ങിനാണ് പുതിയ ചുമതല. വിശാല്‍ സിങ്ങാണ് അജയ് മിശ്രയ്ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു ദൈവങ്ങളുടെ ശേഷിപ്പുകളുണ്ടെന്ന് അവകാശവാദവുമായി കോടതിയെ സമീപിച്ച അഞ്ച് ഹിന്ദു സ്ത്രീകളാണ് അജയ് മിശ്രയെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അജയ് മിശ്രയുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ കണ്ടെത്തിയത് ജലധാരയുടെ അവശിഷ്ടങ്ങള്‍ മാത്രമാണെന്ന് കാണിച്ച് സര്‍വെയ്ക്കെതിരെ ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
English summary;Gyanwapi; Petition to recall Advocate Commissioner
You may also like this video;