Site iconSite icon Janayugom Online

ഗ്യാന്‍വാപി സര്‍വേ: മൂന്നാഴ്ച കൂടി സാവകാശം തേടി

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ നടക്കുന്ന ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പ് മൂന്നാഴ്ച കൂടി സാവകാശം തേടി. വാരാണസി ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. പള്ളിയിലെ സര്‍വേ ഒരു മാസം മുമ്പ് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പുരാവസ്തു വകുപ്പിന്റെ അപേക്ഷ.

നേരത്തെ നവംബര്‍ 18നും പുരാവസ്തു വകുപ്പ് കൂടുതല്‍ സമയം തേടിയിരുന്നു. 15 ദിവസം ചോദിച്ചുവെങ്കിലും 10 ദിവസമാണ് കോടതി അനുവദിച്ചത്. ഓഗസ്റ്റ് നാലിനാണ് സര്‍വേ തുടങ്ങിയത്. 

മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം മുമ്പ് ക്ഷേത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നാല് ഹിന്ദുത്വപ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയിലാണ് വാരാണസി കോടതി ജൂലൈ 21ന് ശാസ്ത്രീയ സര്‍വേക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഈ സമുച്ചയത്തിന്റെ വീഡിയോ സര്‍വേ കോടതി ഉത്തരവ് പ്രകാരം നടന്നിരുന്നു. ‘വുസുഖാന’ നിലനില്‍ക്കുന്ന ഇടത്ത് ശിവലിംഗമുണ്ടായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Eng­lish Summary:Gyanwapi Sur­vey: Three weeks more delay sought
You may also like this video

Exit mobile version