ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ആദ്യം ഏത് ഹര്‍ജി പരിഗണിക്കണമെന്നതില്‍ വാരാണസി ജില്ലാ കോടതി ഇന്ന് തീരുമാനമെടുക്കും. അഡ്വക്കേറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണോ അല്ലെങ്കില്‍ സര്‍വേ നടപടികള്‍ക്കെതിരെ പള്ളി അധികൃതര്‍ നല്‍കിയ ഹര്‍ജിയാണോ പരിഗണിക്കേണ്ടതെന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക.
തങ്ങളുടെ ഹര്‍ജികള്‍ ആദ്യം പരിഗണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. അജയ് കുമാര്‍ വിശ്വേശ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്. ആദ്യദിനമായ ഇന്നലെ മുക്കാല്‍ മണിക്കൂറോളമാണ് വാദം കേട്ടത്.
English summary; Gyanwapi: The first consideration will be decided today
You may also like this video;