Site iconSite icon Janayugom Online

നാല് വയസുകാരനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ അ‍ഞ്ചിനാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.

കുതിര, നായ, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്.

Eng­lish sum­ma­ry; H3N8 bird flu was con­firmed in a four-year-old boy

You may also like this video;

Exit mobile version