2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്ഥാന്. ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിലൊരു കൈമാറ്റ ഉടമ്പടിയില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാഫിസ് സയീദിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് അപേക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൈമാറ്റത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ കൊടുംകുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ട ഹാഫിസ് സയീദിനെ വിചാരണ ചെയ്യാനായി വിട്ടുനല്‍കണമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഹാഫിസ് സയീദ്. ഭീകരാക്രമണങ്ങളും കശ്മീരിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ പങ്കാളിയാണ്.
ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ തലയ്ക്ക് 10 ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്. കടൽ കടന്നെത്തിയ 10 അംഗ ഭീകരസംഘം 2008 നവംബർ 26ന് മുംബൈയിൽ താജ് ഹോട്ടലില്‍ അടക്കം നടത്തിയ ആക്രമണത്തിൽ വിദേശ പൗരന്മാരടക്കം 166 പേര് കൊല്ലപ്പെട്ടിരുന്നു. ലഷ്കര്‍-ഇ‑ത്വയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് ആയിരുന്നു ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സമാഹരിച്ച കേസിലാണ് സയീദ് പാകിസ്ഥാന് ജയിലില്‍ കഴിയുന്നത്. 33 വര്‍ഷത്തേക്കാണ് ശിക്ഷ. വീട്ടുതടങ്കലിൽ സ്വതന്ത്രനായി കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാനില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹാഫിസ് സയീദിന്റെ മകന് മത്സരിക്കുന്നുണ്ടെന്നാണ് വിവരം.
English Summary: Hafiz Saeed will not be extradited; Pakistan rejected India’s demand
You may also like this video