Site iconSite icon Janayugom Online

ഹജ്ജ്: ലക്ഷദ്വീപ് സംഘം ഇന്നെത്തും

ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന തീർത്ഥാടകർ ഇന്ന് നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തും. 76 പുരുഷന്മാരും 67 സ്ത്രീകളുമടക്കം 143 പേരാണ് തീർത്ഥാടനത്തിനു പുറപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 7.35 ന് പുറപ്പെടുന്ന എസ്‌വി 5735 നമ്പർ വിമാനത്തിലാണ് ഇവരുടെ യാത്ര.

കേരളത്തിൽ നിന്നുള്ള 234 പേരും ഈ വിമാനത്തിൽ യാത്രയാവും. ലക്ഷദ്വീപിലെ തീർത്ഥാടകർക്ക് ക്യാമ്പിൽ പ്രത്യേക സ്വീകരണവും യാത്രയയപ്പും നൽകും. തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാൻ എന്നിവിടങ്ങളിലെ തീർത്ഥാടകരും അടുത്ത ദിവസങ്ങളിലായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ എത്തും.

Eng­lish summary;Hajj: Lak­shad­weep team come today

You may also like this video;

YouTube video player
Exit mobile version