Site iconSite icon Janayugom Online

‘ഹാൽ’ സിനിമാ വിവാദം: ചിത്രം കാണാൻ ഹൈക്കോടതി

‘ഹാൽ’ സിനിമാ വിവാദത്തിൽ ചിത്രം കാണാൻ ഹൈക്കോടതി. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കേസിൽ കക്ഷി ചേർന്ന കാത്തോലിക്ക കോൺഗ്രസ്‌ പ്രതിനിധിയും സെൻസർ ബോർഡിന്റെ ഹൈക്കോടതി പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു. 

ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിര്‍ദേശിച്ചത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിന്നാലെ സെൻസർ ബോർഡ്‌ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.

Exit mobile version