Site iconSite icon Janayugom Online

ധ്രുവ് ഹെലികോപ്ടറുകള്‍ വീണ്ടും നിലത്ത്

നിരന്തരമായ സാങ്കേതിക തകരാറുകള്‍ക്കു പിന്നാലെ ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളില്‍ (എഎല്‍എച്ച്) അറ്റക്കുറ്റപ്പണികള്‍ ആരംഭിച്ച് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്. ഹെലികോപ്റ്ററിന്റെ ദിശ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടെയില്‍ ഡ്രൈവ് ഷാഫ്റ്റിലെ തകരാറുകള്‍ കണ്ടെത്തുന്നതിനായി സൈന്യവുമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് എച്ച്എഎല്‍ പറഞ്ഞു.
പറക്കലിനിടെ ടിഡിഎസില്‍ തകരാര്‍ കണ്ടെത്തയിതിനു പിന്നാലെ സുരക്ഷാ പരിശോധനയ്ക്ക് സൈന്യം ഉത്തരവിട്ടിരുന്നു. സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാവികസേനയും തീരസംരകഷണ സേനയും 30 ഓളം ധ്രുവ് എഎല്‍എച്ച് ഹെലികോപ്റ്റുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15ഓളം എഎല്‍എച്ച് ഹെലികോപ്റ്റര്‍ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെ ഹെലികോപ്റ്ററുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സൈന്യം നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.

Exit mobile version