ഹല്‍ദ്വാനിയില്‍ പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിന്റെ സൂത്രധാരനെന്നാരോപിച്ചാണ് അബ്ദുള്‍ മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. മദ്രസയും പള്ളിയും സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയാണ് മാലിക്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി മാലിക് അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാലിക് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിം ഭൂരിപക്ഷ മേഖലയായ ബന്‍ഭൂല്‍പൂര പരിസരത്തുനിന്ന് ഇതുവരെ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് അയവുവന്നതോടെ പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.
English Summary: Haldwani conflict; One more person was arrested and the internet was restored
You may also like this video