ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ വിരാട് കോലിക്കും ഹാർദിക് പാണ്ഡ്യയ്ക്കും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടമായ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള തുടക്കം പതുക്കെയായിരുന്നു. സ്കോർ ബോർഡിൽ ഒമ്പത് റൺസായപ്പൊളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 33 പന്തിൽ അഞ്ച് സിക്സും നാല് ഫോറും സഹിതം 63 റൺസെടുത്ത് അപ്പോള്‍ ഹാർദിക് പാണ്ഡ്യയും 40 പന്തിൽ ഒരു സിക്സും നാല് ഫോറും നേടി 50 റൺസെടുത്ത വിരാട് കോലിയും ഗ്രൗണ്ടില്‍ നിന്നു.
കോലി അർധ സെഞ്ച്വറി നേടി ജോർദാന്റെ പന്തിൽ സാൾട്ട് പിടിച്ച് പുറത്തായപ്പോൾ, പാണ്ഡ്യ ഇന്നിങ്സിലെ അവസാന പന്തിൽ ഹിറ്റ് വിക്കറ്റായി മടങ്ങി.
അഞ്ചു പന്തിൽ അത്രയും റൺസെടുത്ത കെ എൽ രാഹുൽ ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിൽ വിക്കറ്റ് കീപർ കൂടിയായ ക്യാപ്റ്റൻ ജോസ് ബട്‍ലർക്ക് ക്യാച്ച് നൽകി മടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 റൺസെടുത്ത് ജോർദാന്റെ പന്തിൽ സാം കറന് മുന്നില്‍ വീണു. മികച്ച ഫോമിലേക്കെന്ന് തോന്നിച്ച സൂര്യകുമാർ യാദവിനെ ആദിൽ റാഷിദ് സാൽട്ടാണ് പുറത്താക്കിയത്. പത്ത് പന്തിൽ ഓരോ സിക്സും ഫോറും വീതം 14 റൺസായിരുന്നു താരം നേടിയത്. ഋഷബ് പന്ത് അവസാന പന്തിൽ റണ്ണൗട്ടായി. നാല് പന്തിൽ ആറ് റൺസായിരുന്നു സമ്പാദ്യം.
ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നും ക്രിസ് വോക്സ്, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് ഓവര്‍ കടക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 82 റൺസാണ് ശക്തമായ നിലയിലാണ്.
English Summary:Half-centuries for Kohli and Pandya, England set a target of 168 runs
You may also like this video