Site iconSite icon Janayugom Online

സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക്; മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

സ്വർണാഭരണങ്ങളിൽ എച്ച് യു ഐ ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. എച്ച് യു ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ ഇന്നു മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദ്ദേശം.

ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry: Hall­marks gold jew­ellery; The High Court grant­ed three more months
You may also like this video

Exit mobile version