Site iconSite icon Janayugom Online

തെക്കന്‍ കൊറിയയില്‍ ഹാലോവീന്‍ ദുരന്തം; മരണസംഖ്യ 149 ആയി

കോവിഡിനു ശേഷം ആദ്യമായി മാസ്‌ക് ഇല്ലാതെ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. സീയൂളില്‍ യോംഗ്‌സാന്‍ ഗു ജില്ലയിലെ ഇറ്റേവോണ്‍ നഗരത്തിലായിരുന്നു ദുരന്തം. 150ലധികം പേര്‍ക്കു പരിക്കേറ്റു. 19 പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പലര്‍ക്കും ശ്വാസതടസവും ഹൃദയസ്തംഭനവും ഉണ്ടാവുകയായിരുന്നു. കോവിഡിനു ശേഷം ആദ്യമായി മാസ്‌ക് ഇല്ലാതെയുള്ള ആഘോഷത്തിന് പതിനായിരങ്ങളാണ് ഒത്തുകൂടിയത്.

Eng­lish sum­ma­ry; Hal­loween Tragedy in South Korea; The d_eath toll stands at 149

You may also like this video;

24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്വാനം | CPI Party Congress | Janayugom Editorial
Exit mobile version