Site iconSite icon Janayugom Online

‘ഹമാരേ ബാരാ‘യ്ക്ക് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’ യുടെ പ്രദര്‍ശനം താല്‍ക്കാലികമായി നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് പ്രദര്‍ശനം പാടില്ലെന്നാണ് നിര്‍ദേശം. ചിത്രത്തിന്റെ പോസ്റ്ററുകള്‍, ട്രെയ്‌ലര്‍ എന്നിവ സമൂഹമാധ്യമങ്ങളിലും തിയേറ്ററുകളിലും തുടങ്ങി മറ്റ് ഔട്ട്‍ലെറ്റുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ചിത്രത്തിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അമിത ജനസംഖ്യയാണ് ‘ഹമാരേ ബാരാ’ യുടെ പ്രമേയം. ഇന്ന് രാജ്യവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്താന്‍ നിശ്ചയിച്ചിരുന്നു. 

അതേസമയം ബോംബെ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയില്‍ ചിത്രത്തിലെ എല്ലാ ആക്ഷേപകരമായ ഡയലോഗുകളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കി. ഇക്കാര്യം സംവിധായകൻ കമല്‍ ചന്ദ്ര കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. അന്നു കപൂര്‍, പരിതോഷ് ത്രിപാഠി, മനോജ് ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Eng­lish Summary:‘Hamare Bara’ banned in Karnataka
You may also like this video

Exit mobile version