Site iconSite icon Janayugom Online

ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയ രണ്ടു പേരെക്കൂടി മോചിപ്പിച്ചതായി ഹമാസ്

ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒക്‌ടോബർ ഏഴിനാണ് ഇവരെ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. വിദേശ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് തേടിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചിപ്പിക്കാനായി റെഡ് ക്രോസ് ഇടപെടുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു. 

Eng­lish Summary:Hamas has released two more hostages from Israel
You may also like this video

Exit mobile version