Site icon Janayugom Online

ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈകൾ കുടുങ്ങി; 51കാരൻ മരിച്ചു

പാല പയപ്പാറിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഉച്ചക്ക് 12 മണിക്കാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. നാട്ടുകാർ ശ്രമിച്ചെങ്കിലും രാജു വെളളത്തിൽ മുങ്ങിപ്പോയി. പുറത്തെത്തിച്ച ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary:Hands stuck while try­ing to open check dam; The 51-year-old died

You may also like this video

Exit mobile version