Site iconSite icon Janayugom Online

മുസ്ലിം പള്ളിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ: കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുസ്ലിം പള്ളിക്ക് സമീപം ഹനുമാന്‍ ചാലിസ പാരായണം നടത്തിയ ഹിന്ദു സംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്ഥാന്റെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന സച്ചിന്‍ സിരോഹിക്കെതിരെയാണ് കേസ്. മീററ്റ് കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. സച്ചിന്‍ സിരോഹിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പള്ളി അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച സംഘം ള്ളിപൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പള്ളിക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുകയുമായിരുന്നു. തുടര്‍ന്ന് പള്ളി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മറ്റ് ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. 

Exit mobile version