ഹനുമാൻ ചാലിസ വിവാദത്തില്‍ മഹാരാഷ്ട്ര എംപി നവനീത് റാണയ്ക്കും ഭർത്താവ് എംഎൽഎ രവി റാണയ്ക്കും ജാമ്യം അനുവദിച്ച് മുംബൈ കോടതി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് റാണ ദമ്പതികള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
English summary;Hanuman Chalisa row: MP Navneet Rana, MLA husband Ravi get bail
You may also like this video;