Site icon Janayugom Online

ഹർ ഘർ തിരംഗ ഇന്നുമുതല്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിന്‍ ഇന്നുമുതല്‍. രാജ്യത്ത് 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വീടുകൾ, സർക്കാർ‑സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചും ജനനന്മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി അറിയിച്ചു. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വർഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയർത്തണമെന്നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 

Eng­lish Sum­ma­ry: Har Ghar Tiran­ga from today

You may like this video also

Exit mobile version