Site icon Janayugom Online

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പീ​ഡ​നം: ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ അ​റ​സ്റ്റ് രേഖപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം വിമാനത്താവളത്തിലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ചീ​ഫ് എ​യ​ര്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഗി​രി മ​ധു​സൂ​ദ​ന റാ​വു​വിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സ​ഹ​പ്ര​വ​ർ​ത്ത​ക ന​ൽ​കി​യ പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ശേ​ഷം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം നൽകിയിരുന്നു.

ഹ​ര്‍​ജി​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്താ​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ​തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്ത് വി​ട്ട​യ്ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് പി ​ഗോ​പി​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് മ​ധു​സൂ​ദ​ന​റാ​വു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. മ​ധു​സൂ​ദ​ന റാ​വു​വിന്റെ മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ജ​നു​വ​രി 31 വ​രെ എ​ല്ലാ ദി​വ​സ​വും ഇ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്ത​ണം. പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉത്തരവിലുണ്ട്. ‌

ജ​നു​വ​രി നാ​ലി​നു ഗി​രി മ​ധു​സൂ​ദ​ന റാ​വു ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ ആ​രോ​പ​ണം. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഗി​രി മ​ധു​സൂ​ദ​ന റാ​വു​വി​നെ അ​ദാ​നി ഗ്രൂ​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെയ്തിരുന്നു.

eng­lish sum­ma­ry; Harass­ment at the air­port: Arrest of Chief Air­port Offi­cer It’s over

you may also like this video;

Exit mobile version