Site iconSite icon Janayugom Online

സഹപ്രവര്‍ത്തകരുടെ പീഡനം: ദളിത് പൊലീസുകാരന്‍ ജീവനൊ ടുക്കി

ജാതിവിവേചനത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ ദളിത് പൊലീസുകാരന്‍ ജീവനൊടുക്കി. ഭങ്ക്‌റോട്ട പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ ബാബു ലാല്‍ ഭൈരയാണ് ആത്മഹത്യ ചെയ്തത്. മൂന്ന് സഹപ്രവര്‍ത്തകരുടെയും ഒരു മാധ്യമപ്രവര്‍ത്തകന്റെയും നിരന്തരമുള്ള ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയെന്ന് ഭൈരയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മക്ക് എഴുതിയ ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ എസിപി അനില്‍ ശര്‍മ, അഡീഷണല്‍ എസ്‌പി ജഗ്ദീഷ് വ്യാസ്, സബ് ഇന്‍സ്‌പെക്ടര്‍ ആഷുതോഷ് സിങ്, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ ദേഗഡ എന്നിവരാണ് തന്റെ മരണത്തിന് പിന്നിലെന്ന് ഭൈരവ പറയുന്നു. 

വ്യാഴാഴ്ച ഭങ്ക്‌റോട്ട പൊലീസ് സ്‌റ്റേഷനിലേക്ക് ജോലിക്ക് പുറപ്പെട്ട ഭൈരവ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ചിട്ടുണ്ടെന്ന വിവരം പൊലീസ് സേനയിലെ സുഹൃത്തുക്കള്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. പിന്നാലെ അച്ഛന്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിക്കുയായിരുന്നുവെന്ന് ഭൈരവയുടെ മകന്‍ തനൂജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഭൈരവയെയും ഈ നാല് പേരെയും ഭൂമി തര്‍ക്ക കേസില്‍ അറസ്റ്റ് ചെയ്‌തെന്നും അന്നുമുതല്‍ നാലുപേരും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

Exit mobile version