Site iconSite icon Janayugom Online

ദുബായിലേക്ക് വിസ വാ​ഗ്ദാനം ചെയ്ത് പീഡനം; പ്രവാസി വ്യവസായിക്കെതിരെ കേസ്, ദൃശ്യങ്ങൾ പകർത്തിയതായി ആരോപണം

വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുതിയുടെ പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ കേസ്. വര്‍ക്കലയില്‍ ടൂറിസം സ്ഥാപനം നടത്തുന്ന ചെമ്മരുതി തച്ചോട് ഗുരുകൃപയിലെ ഷിബുവിനെതിരെയാണ് അയിരൂര്‍ പൊലീസ് കേസെടുത്തത്. വക്കം സ്വദേശിയായ യുവതിയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദുബായിൽ തൊഴിൽ വിസ വാഗ്‌ദാനം ചെയ്തായിരുന്നു പീഡനം.വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും കുടിക്കാൻ ലഹരി കലർത്തിയ പാനീയം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പാനീയം കുടിച്ച്
ബോധരഹിതയായ സമയത്ത് തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

യുവതി സംസ്ഥാന പൊലീസ് ഉന്നതർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുതിട്ടുള്ളത്. എന്നാൽ യുവതിയും ഇവരുടെ അഭിഭാഷകനും ചേർന്ന് തൻ്റെ പക്കൽ നിന്നും പണം തട്ടാൻ ശ്രമിച്ചെന്നാരോപിച് യുവതിക്കെതിരെ പ്രവാസി വ്യവസായിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസിന് ഷിബുവിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

Exit mobile version