Site iconSite icon Janayugom Online

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി വിധി സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരം: എഐവൈഎഫ്

സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ കോടതി വിധി സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരമാണെന്ന് എഐവൈഎഫ്. പരാമര്‍ശം സ്ത്രീ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354‑എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

പരാതിക്കാധാരമായ സംഭവം നടന്ന ദിവസം യുവതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലുള്ള ഫോട്ടോകള്‍ പ്രതി ഹാജരാക്കിയിരുന്നു. ഫോട്ടോകളടക്കം തെളിവായെടുത്ത് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

Eng­lish sum­ma­ry; Harass­ment com­plaint against Civic Chan­dran; Court ver­dict is a dis­grace to wom­en’s com­mu­ni­ty itself: AIYF

You may also like this video;

Exit mobile version