സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകാൻ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിന്റെ വിചാരണ നടപടികൾ മാർച്ചിലേക്ക് പുനക്രമീകരിക്കാനും കോടതി നിർദേശിച്ചു. കേസ് റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ അപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.
2017ൽ സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദൻ ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹൈക്കോടതിയിൽ ഹാജരായത്.
English Summary: Harassment complaint against Unni Mukundan
You may also like this video