Site iconSite icon Janayugom Online

യുട്യൂബര്‍ക്കെതിരായ പീഡന പരാതി: പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

വ്ളോഗർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ്(2)ന് മുന്നിലാണ് മൊഴി കൊടുക്കുക.
പരാതിയിൽ പറയുന്ന ദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം, മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്
ഷക്കീർ സുബാനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് സൗദി യുവതി. ഇവർ ബംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ്. അഭിമുഖത്തിനായി എത്തിയ സമയത്ത് ഷക്കീർ സുബാൻ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. പരാതിക്കാരി സൗദി എംബസിക്കും മുംബൈയിലെ കോൺസുലേറ്റിനും ഉൾപ്പടെ പരാതി നൽകിയിട്ടുണ്ട്.
അതേസമയം താൻ നിരപരാധിയാണെന്നും കെണിയിൽ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീർ രംഗത്തെത്തിയിരുന്നു. ഷക്കീറിന്റെ വാദവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഓൺലൈൻ പ്രൊമോഷന് വേണ്ടി സൗദി യുവതിയുടെ പ്രതിശ്രുത വരൻ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഷക്കീറിന്റെ ആരോപണം. ഇതിന്റെ വാട്സ്ആപ്പ് ചാറ്റുകളും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.

Eng­lish sum­ma­ry; Harass­ment com­plaint against YouTu­ber: Com­plainan­t’s con­fi­den­tial state­ment will be taken

you may also like this video;

Exit mobile version