Site icon Janayugom Online

യൂത്ത് കോൺ​ഗ്രസ് ക്യാമ്പിലെ പീഡനം: പരാതിയില്ല എന്ന് പെൺകുട്ടി പറഞ്ഞത് സംഘടനയെ രക്ഷിക്കാൻ, വെളിപ്പെടുത്തലുമായി സംസ്ഥാന നേതാവ്

youthcongress

പാലക്കാട്ട്‌ നടന്ന യൂത്ത്‌ കോൺഗ്രസ്‌ ക്യാമ്പിൽ പീഡനം നടന്നെന്ന് വ്യക്തമാക്കുന്ന യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഓഡിയോ സംഭാഷണം പുറത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ സംഭാഷണമാണ് പുറത്തുവന്നത്. പീഡനം നടന്നിട്ടില്ലെന്നും പരാതിയില്ലെന്നും പെൺകുട്ടി പറഞ്ഞത് സംഘടനയെ സംരക്ഷിക്കാനാണെന്നും അതുംപൊക്കിപിടിച്ച് ന്യായീകരണവുമായി ആരും വരണ്ടെന്നും പറയുന്നു. 

ആ പെൺകുട്ടി ഇപ്പോൾ ഒരു ത്യാഗം ചെയ്യുകയാണ്. എനിക്ക് പൊലീസിൽ പരാതിയില്ല, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് ഈ സംഘടനയെ രക്ഷിക്കാൻ വേണ്ടി പറയുമ്പോൾ അതിനെ പൊക്കിപിടിച്ചുകൊണ്ട് ന്യായീകരണങ്ങളുമായിട്ട് ഇതിനകത്ത് ആരും വരണ്ട. അത് വരുന്നത് ഈ സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും വൈസ്പ്രഡിന്‍റ് പറയുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിക്കും പരാതി ലഭിച്ചിരുന്നു. ദേശീയ സെക്രട്ടറി തന്നെ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും വൈസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 

Eng­lish Summary:Harassment in Youth Con­gress camp: The girl said that she had no com­plaint, to save the orga­ni­za­tion, the state leader disclosed

You may also like this video:

Exit mobile version