ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കോറമംഗലയിലെ ജ്യോതി നിവാസ് കോളജ് ജംഗ്ഷനില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യുവതിയെ 20 വയസ്സ് പ്രായമുള്ള നാല് യുവാക്കള്‍ സൗഹൃദം നടിച്ച് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം,സ്വകാര്യ ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടികൊണ്ടുപോവുകയും യുവതിയോട് ലൈംഗികമായി പെരുമാറുകയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് സംഭവം പറയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പ്രതികളെല്ലാം അന്യസംസ്ഥാനക്കാരാണെന്നും ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും
നാലാമത്തെ പ്രതിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

