Site icon Janayugom Online

കോണ്‍ഗ്രസ് വിട്ട ഹര്‍ദ്ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുന്നു

hardik patel

അടുത്തിടെ കോൺഗ്രസ് വിട്ട പട്ടീദാര്‍ നേതാവ് ഹാർദിക് പട്ടേൽ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് സൂചനകള്‍. കോൺഗ്രസിൽ മൂന്ന് വർഷം പാഴാക്കിയെന്ന് പറഞ്ഞ ഹര്‍ദ്ദിക് പട്ടേല്‍ ബിജെപിയില്‍ നേരത്തെ തന്നെ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2019 ൽ കോൺഗ്രസിനൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച 28 കാരനായ ഗുജറാത്ത് പാട്ടിദാർ നേതാവ് സോണിയ ഗാന്ധിക്ക് രാജി കുറിപ്പ് എഴുതിയതിന് ശേഷം മെയ് 18 ന് പാർട്ടി വിട്ടിരുന്നു. അതേസമയം ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ ഹര്‍ദ്ദീക് പട്ടേല്‍ നിഷേധിച്ചു.

‘ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്ന കാര്യത്തിൽ താൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ഞാൻ എന്ത് തീരുമാനമെടുത്താലും അത് ജനങ്ങളുടെ താൽപ്പര്യത്തിനായിരിക്കും,” ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.

Eng­lish Sum­ma­ry: Hardik Patel joins BJP after leav­ing Congress

You may like this video also

Exit mobile version