Site icon Janayugom Online

ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബിജെപിയില്‍ ചേരാനെന്ന് അഭ്യൂഹങ്ങള്‍

hardik patel

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിക്ക് കനത്ത തിരിച്ചടിയായി പാട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു.

“കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം കാണിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.” കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു. അതേസമയം ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത് ബിജെപിയില്‍ ചേരാനെന്ന് അഭ്യൂഹങ്ങളുണ്ട്.
2019ലാണ് ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഗുജറാത്ത് കോൺഗ്രസ് ഘടകത്തിലെ ചേരിപ്പോരിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരാതി ഉന്നയിച്ച ഹര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Eng­lish Sum­ma­ry: Hardik Patel resigns from Con­gress; Rumors of join­ing BJP

You may like this video also

Exit mobile version