Site icon Janayugom Online

ഹാര്‍ദിക്കിന്റെ അഞ്ച് കോടി വിലമതിക്കുന്ന വാച്ചുകള്‍ പിടിച്ചെടുത്തു

ടി20 ലോ­­കകപ്പിന് ശേ­ഷം യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും അഞ്ച് കോ‍ടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ബില്ലടക്കമുള്ള മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് വാച്ചുകള്‍ പിടിച്ചെടുത്തന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരു വാച്ച് മാത്രമാണ് കൊണ്ടുവന്നതെന്നും മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താന്‍ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹര്‍ദിക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. അവര്‍ നിര്‍ദ്ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹര്‍ദിക് വ്യക്തമാക്കി.
‘വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ അഞ്ചു കോടി രൂപയല്ല. ഞാന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഞാന്‍ ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ചുവെന്ന തരത്തില്‍ എനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണ്.’ ‑അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഡംബര വാച്ചുകൾ ശേഖരിക്കുന്നതിൽ ഹാർദിക് നേരത്തെ മുതൽ തൽപരനാണെന്നതാണു മറ്റൊരു രസകരമായ വസ്തുത. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ചില വാച്ചുകൾ ഹാർദിക്കിന്റെ ശേഖരത്തിലുണ്ട്.
Eng­lish summary;Hardik’s watch­es worth Rs 5 crore seized

You may also like this video;

Exit mobile version