Site icon Janayugom Online

ഹരിദാസൻ വധം: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

പുന്നോൽ താഴെവയലിൽ സിപിഐ(എം) പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തില്‍.

ആദ്യം നിയോഗിച്ച സംഘമല്ല, രണ്ടാമത് നിയോഗിച്ച ടീമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ മൊഴിയിൽ പറയുന്നു. ആദ്യം നിയോഗിച്ച സംഘത്തിന്റെ കാര്യപ്രാപ്തിയിൽ സംശയം തോന്നിയതിനെ തുടർന്നാണ് മൾട്ടി പ്രജി ഉൾപ്പെടെയുള്ള ടീമിനെ ഓപ്പറേഷനായി നിയോഗിച്ചതെന്നും പ്രതികൾ കുറ്റസമ്മതമൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

ആറംഗ കൊലയാളി സംഘത്തിലെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേരാണ് ഈ സംഘത്തിൽ പിടിയിലാകാനുള്ളത്.

ഗൂഢാലോചന കേസിൽ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. നിലവിൽ ഏഴുപേരെ കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്. തലശേരി മേഖലയിലെ രഹസ്യകേന്ദ്രങ്ങളിലാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്. ഏഴുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി.

ന്യൂ മാഹി പെരുമുണ്ടേരി മീത്തലെ മഠത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി (35), പുന്നോൽ എസ്കെ മുക്കിലെ പൊച്ചറ ദിനേശൻ (49), പുന്നോൽ കടമ്പേരി ഹൗസിൽ പ്രഷീജ് എന്ന പ്രജൂട്ടി (41) പുന്നോൽ കിഴക്കയിൽ സി കെ അർജുൻ (23), ടെമ്പിൾ ഗേറ്റ് സോപാനത്തിൽ കെ അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (28) എന്നിവരയൊണ് ന്യൂമാഹി സി ഐ ലതീഷും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതിൽ മൾട്ടി പ്രജിയുടെ അറസ്റ്റ് ഇന്നലെ അർദ്ധ രാത്രിയിലാണ് രേഖപ്പെടുത്തിയത്.

eng­lish sum­ma­ry; Hari­dasan mur­der: Inves­ti­ga­tion at crit­i­cal stage

you may also like this video;

Exit mobile version