Site iconSite icon Janayugom Online

ഹരിദാസൻ വധം: പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലും പ്രതി

പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സ(54)നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ്ര​തി​യെന്നും റിപ്പോർട്ട്.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെത്ത​ന്നെ മു​ൾ​മു​ന​യി​ലാ​ക്കി​യ കൊ​ട​ക​ര കേ​സി​ലെ പ്ര​തി​യും ഹ​രി​ദാ​സ​ൻ വ​ധ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ പൊ​ലീ​സ് കേ​സ​ന്വേ​ഷ​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാപിപ്പിച്ചു.

കു​ട​കി​ലെ ഒ​ന്ന​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണ ത​ട്ടി​പ്പ് കേ​സി​ലും ഉ​ൾ​പ്പെ​ട്ട ചി​ല​രും ഹ​രി​ദാ​സ​ൻ വ​ധ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​രി​ദാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ നി​ഖി​ൽ, ദീ​പു എ​ന്നി​വ​രാ​ണ് ഇ​നി അറസ്റ്റിലാകാനുള്ളത്.

ഇ​രു​വ​രും ചെ​ന്നൈ​യി​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെത്തു​ട​ർ​ന്ന് കേ​ര​ള പൊ​ലീ​സ് ചെ​ന്നൈ​യി​ൽ ക്യാ​മ്പ് ചെ​യ്ത് തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്. കേ​സി​ൽ ആ​ത്മ​ജ​ൻ എ​ന്ന ഒ​രാ​ളെകൂ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെയ്തുവരികയാണ്.

ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പ്ര​തി​ക​ളു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത​. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡന്റ് കെ ​ലി​ജേ​ഷ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ നേ​ര​ത്തെ അറസ്റ്റിലായിരുന്നു.

റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​വ​രെ നാ​ലു പേ​രേ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്ന് ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കും. ഇതുവ​രെ പ​ന്ത്ര​ണ്ട് പേ​രാ​ണ് ഈ ​കേ​സി​ൽ അറസ്റ്റിലായിട്ടുള്ളത്.

eng­lish sum­ma­ry; Hari­dasan mur­der: One of the accused is also accused in a mon­ey laun­der­ing case.

you may also like this video;

Exit mobile version