Site iconSite icon Janayugom Online

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: തല്‍സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

haridwarharidwar

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കേസിൽ എഫഐആറുകള്‍ ഫയൽ ചെയ്തിട്ടുണ്ടെന്നും അതിൽ മൂന്ന് എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അടുത്ത ധരം സൻസദ് പരിപാടിയിൽ പ്രതികരണം തേടി ഹിമാചൽ പ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശിക കളക്ടറെ സമീപിക്കാനും ഹര്‍ജിക്കാരന് കോടതി അനുമതി നൽകി. ഏപ്രിൽ 22 ന് കേസ് വീണ്ടും പരിഗണിക്കും.

ഞായറാഴ്ച നടക്കാനിരിക്കുന്ന പരിപാടി റദ്ദാക്കണമെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
പട്‌ന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മാധ്യമപ്രവർത്തകൻ കുർബാൻ അലി എന്നിവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ ഹിന്ദു മത നേതാക്കൾ മുസ്‌ലിങ്ങൾക്കെതിരെ വംശഹത്യയ്ക്കും ആയുധം ഉപയോഗിക്കുന്നതിനുമുള്ള തുറന്ന ആഹ്വാനങ്ങൾ നടത്തിയെന്നാണ് കേസ്.

Eng­lish Sum­ma­ry: Harid­war hate speech: Supreme Court asks Uttarak­hand gov­ern­ment to sub­mit sta­tus quo

You may like this video also

Exit mobile version