Site iconSite icon Janayugom Online

ഹരിപ്പാട് യുവ കരസേന ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

യുവ കരസേന ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.ഹരിപ്പാട് വെട്ടുവേനി ലതികാഭവനിൽ ഹരിദാസൻ പിള്ളയുടെയും ശ്രീലതയുടെയും മകൻ എച്ച്. ശ്രീജിത്താണ് (28) മരിച്ചത്. ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

ഹരിപ്പാട് മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി കാണുന്നതിന് ബൈക്കിലെത്തിയ ശ്രീജിത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരികെ വീട്ടിലെത്തി വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീനഗറിൽ ബദാമി ബാഗ് കൺടോൻ മെൻറ് 92 ബേസ് ആശുപത്രി ക്ലർക്കായിരുന്ന ശ്രീജിത്ത്. നാട്ടില്‍ 45 ദിവസത്തെ അവധിക്ക് കഴിഞ്ഞമാസം 15ന് എത്തിയത്. ഭാര്യ: ശ്രുതി വി.കുമാർ . സംസ്കാരം പിന്നീട്.

Eng­lish Sum­ma­ry; Hari­pad young Army offi­cer col­laps­es and dies

You may also like this video

Exit mobile version