Site icon Janayugom Online

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ഉദ്ഘാടനം ഇന്ന്

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ എട്ടു മണിക്ക് കരമന ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. കുട്ടികളിൽ ശുചിത്വശീലവും ശുചിത്വബോധവും ഉളവാക്കാനും അത് ജീവിതമൂല്യങ്ങളാക്കി മാറ്റാനും സഹായകമായ ക്യാമ്പയിനാണിത്. തദ്ദേശ സ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളും ഈ പ്രവർത്തനവുമായി കൈ­കോ­ർക്കും. ജൂൺ അ­ഞ്ചി­ന് എല്ലാ വിദ്യാലയങ്ങളും ‘വലിച്ചെറിയൽ വിമുക്ത കാമ്പസായി ’ പ്രഖ്യാപിക്കും. കുട്ടികളാരും തന്നെ കാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

Eng­lish Sum­ma­ry; Hari­ta Vidyalayam San­i­ta­tion Vidyalaya Inau­gu­ra­tion today

You may also like this video

Exit mobile version