ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തു. 84 പന്തില്‍ 102 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് മടങ്ങിയത്.
ജെമീമ റോഡ്രിഗസ് അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 45 പന്തില്‍ 50 റണ്‍സെടുത്തു. സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (38) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മൂന്ന് മത്സര പരമ്പരയില്‍ ഓരോ മത്സരം വിജയിച്ച് സമനിലയിലാണ്. ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
ഹര്‍മന്‍പ്രീത് തിളങ്ങി; ഇന്ത്യക്ക് വമ്പന്‍ സ്കോര്‍

