Site icon Janayugom Online

ഹാര്‍പൂണ്‍ മിസൈലുകള്‍ക്കായി 423 കോടി

ഇന്ത്യൻ നാവികസേനയുടെ പി-8ഐ യ്ക്ക് വേണ്ടി എംകെ 54 ടോർപിഡോയും മിസൈലുകളടക്കമുളള പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനായി യുഎസ് സര്‍ക്കാരുമായി കരാര്‍ ഒപ്പു വച്ച് പ്രതിരോധ മന്ത്രാലയം. 

423 കോടി രൂപയുടേതാണ് കരാര്‍. സെെനിക ഉപകരണ വില്പനയ്ക്ക് ഏപ്രിലില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നല്‍കിയിരുന്നു. 10 എജിഎം-84എല്‍ ഹാർപൂൺ ബ്ലോക്ക് II എയർ‑ലോഞ്ച്ഡ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യ വാങ്ങും. 

ഹാർപൂൺ മിസൈലുകള്‍ ബോയിങ്ങില്‍ നിന്നും എംകെ 54 റെയ്തിയോൺ മിസെെല്‍സ് ആന്റ് ഡിഫന്‍സില്‍ നിന്നുമാണ് വാങ്ങുക. ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവ കരാറിലൂടെ ശക്തമാകുമെന്ന് യുഎസ് പ്രതികരിച്ചു. 

Eng­lish Sum­ma­ry : har­poon mis­siles for defence worth 423 crore

You may also like this video :

Exit mobile version