Site iconSite icon Janayugom Online

ഹര്‍ഷിത ജലറാണി ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണം

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ വേട്ട തുടരുന്നു. നീന്തലില്‍ ഹര്‍ഷിത ജയറാമും, സജന്‍ പ്രകാശും വുഷുവില്‍ തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കെ മുഹമ്മദ് ജാസിലുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് വിഭാഗത്തിലാണ് ഹര്‍ഷിത സ്വര്‍ണം നേടിയത്. ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമാണ്. നേ­രത്തെ 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോ­ക്കി­ലും ഹ­ര്‍ഷിത സ്വ­ര്‍ണം നേ­ടിയിരുന്നു. 0.34.14 സെ­ക്ക­ന്റി­ലാ­ണ് ഫിനിഷ് ചെയ്തത്. 

നേരത്തെ ഇര­ട്ട വെ­ങ്കലം നേടിയ സ­ജന് ഇ­ത്തവണ സ്വര്‍­ണം നേ­ടാനായി. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോ­ക്കി­ലാണ് സജന്‍ പ്രകാശ് സു­വ­ര്‍ണനേട്ടം സ്വന്തമാക്കിയത്. ദേശീയ ഗെയിംസ് വുഷുവില്‍ ആ­ദ്യ­മാ­യാണ് കേരളം സ്വര്‍ണ­മണി­യു­ന്നത്. ചൈ­നയിൽ രൂപംകൊണ്ട ആ­യോധന കല­യാണ് വുഷു. താവോലു, സാ­ൻഷു എ­ന്നി­ങ്ങനെ രണ്ട് വിഭാഗങ്ങൾ. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. പുരുഷ വിഭാഗം ഖോ ഖോയില്‍ കേരളം വെങ്കലം നേടി.
വനിതകളുടെ 5x5 ബാസ്കറ്റ്ബോളില്‍ കേ­രളം ഫൈനലില്‍ പ്രവേശിച്ചു. 

കര്‍­ണാ­ടകയെ 63–52നാണ് പരാജയ­പ്പെ­ടു­ത്തിയത്. വനിതാ വിഭാഗം വോളി­ബോ­ളിലും കേരളം ഫൈ­നലില്‍ കടന്നു. ഛ­ണ്ഡീഗഢിനെ 3–0നാണ് തോല്പിച്ചത്. അഞ്ച് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആകെ ഒമ്പത് മെ­ഡലുകളാണ് കേരള­ത്തി­നു­ള്ളത്. 45 കിലോഗ്രാം ഭാരോദ്വ­ഹന­ത്തി­ല്‍ സുഫ്ന ജാസ്മിനും നീന്തലില്‍ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോ­ക്കില്‍ ഹര്‍ഷിത ജയറാമുമാണ് നേ­രത്തെ സ്വ­ര്‍ണ­മ­ണിഞ്ഞത്. ബീച്ച് ഹാന്‍ഡ്­ബോ­ള്‍ വനിതാ വിഭാഗത്തില്‍ കേരളം വെള്ളി നേടിയിരുന്നു. നീന്തലില്‍ 200 മീറ്റര്‍ ഫ്രീ­സ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എ­ന്നി­വയില്‍ സജന്‍ ഇ­രട്ട വെങ്കലം നേടിയിരുന്നു. 

Exit mobile version