Site icon Janayugom Online

ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ത്താലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. താല്‍പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലായെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. സര്‍ക്കാരിന്‍റെ ഉറപ്പിന്‍മേല്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ENGLISH SUMMARY:Hartal can­not be declared ille­gal; The peti­tion was dis­missed by the High Court
You may also like this video

Exit mobile version