Site iconSite icon Janayugom Online

ഹർത്താല്‍ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണം: ഹൈക്കോടതി

ksrtcksrtc

ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. പോപ്പുലർഫ്രണ്ട് ഹർത്താലിനെത്തുടർന്നുണ്ടായ അക്രമത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. കെഎസ്ആർടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികൾ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന ആക്രമണങ്ങളിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ നഷ്ടം ബസുകൾ തകർന്നതിലൂടെ മാത്രമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രിപ്പ് മുടങ്ങിയതിലൂടെയും നഷ്ടം ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ മെഡിക്കൽ ചെലവുകളും നഷ്ടത്തിന്റെ പരിധിയിൽ വരും. നഷ്ടം എത്രയും പെട്ടെന്ന് ഈടാക്കണം. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികൾ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 

Eng­lish Sum­ma­ry: Har­tal loss­es to be recov­ered from aggres­sors: HC

You may also like this video

Exit mobile version