ഗിരീഷിന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുത്തു. പാലമേൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും തരിശ് രഹിത പദ്ധതിയിയുടെ ഭാഗമായി എരുമക്കുഴി വാർഡിൽ രതീഷ് ഭവനത്തിൽ ഗിരീഷിന്റെ പൂക്കൃഷിയിലേക്കുള്ള ആദ്യ ചുവട് വയ്പാണ് വിജയകരമായത്. ചെന്നൈയിൽ ജോലി ചെയ്തു വരുന്ന ഗിരീഷിന്റെ നാട്ടിലുള്ള വീടിന് സമീപം തരിശുകിടന്ന 30 സെന്റിലായിരുന്നു കൃഷിയിറക്കിയത്. 3000 ചെണ്ടുമല്ലി ചെടികൾ നട്ടു പരിചരിച്ചു. കൃഷിക്കാരനായ പിതാവ് സുരേന്ദ്രന്റെയും സഹായം ലഭിച്ചു. സമീപവാസിയായ റുബീനയായിരുന്നു പ്രചോദനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ അജയഘോഷ്, എൽ സജികുമാർ, വേണു കാവേരി, ദീപ പ്രസന്നൻ, പി രാജശ്രീ, പ്രമോട്ടർ റുബീന തുടങ്ങിയവരും വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.