ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് — വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ . ഒക്ടോബര്‍ ഒന്നില്‍ നിന്നാണ് തെരഞ്ഞെടുപ്പ് തീയതി അഞ്ചിലേക്കും വോട്ടെണ്ണല്‍ തീയതി എട്ടിലേക്കും മാറ്റിയത്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗതമായ ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റമെന്ന് കമ്മിഷന്‍ അറിയിച്ചു.
നേരത്തെ ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണല്‍ തീയതി ഒക്ടോബര്‍ നാലിനായിരുന്നു. ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് കമ്മിഷനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഘോഷത്തിന്റെ പേരില്‍ മാറ്റം വരുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ആഘോഷ വേളയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടിങ് ശതമാനം കുറയാന്‍ ഇടവരുത്തുമെന്നായിരുന്ന് ബിജെപി കത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.