Site icon Janayugom Online

ഹരിയാനയില്‍ പാന്‍മസാല നിരോധനം ഒരു വര്‍ഷം കൂടി നീട്ടി

ഹരിയാനയില്‍ പാന്‍ മസാല നിര്‍മ്മാണത്തിനും വില്‍പ്പനക്കും ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി നീട്ടി. സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതുപ്രകാരം സെപ്റ്റംബര്‍ ഏഴ് മുതല്‍ ഒരു വര്‍ഷം കൂടി പാന്‍മസാല ഉല്‍പാദനത്തിനും വിപണനത്തിനും നിരോധനം ഏര്‍പ്പെടുത്തി.

ജില്ലാ മജിസ്‌ട്രേറ്റര്‍മാര്‍ക്കും പൊലിസ് സൂപ്രണ്ടിനും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നോട്ടിസ് കൈമാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹരിയാന സര്‍ക്കാര്‍ നടപടി കെെക്കൊണ്ടത്. നിരോധനം ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം 2022 സെപ്റ്റംബര്‍ വരെ പാന്‍മസാല ഉല്‍പാദനവും വിപണനവും ഹരിയാനയില്‍ നിയമവിരുദ്ധമാണ്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Eng­lish sum­ma­ry; Haryana extends ban on gutkha, pan masala till Sep­tem­ber 2022

You may also like this video;

Exit mobile version