ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഹാട്രിക് ജയം. ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചു.
19-ാം മിനിറ്റില്‍ കാസെമെറോയിലൂടെ യുണൈറ്റഡാണ് മുന്നിലെത്തിയത്. 56-ാം മിനിറ്റില്‍ മത്യൂസ് കുന്‍ഹ ലീഡ് ഇരട്ടിയാക്കി. 85-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി റൗള്‍ ജിമിനെസ് ഫുള്‍ഹാമിന് ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കെവിന്‍ നേടിയ ഗോളില്‍ ഫുള്‍ഹാം ഒപ്പമെത്തി. എന്നാല്‍ സമനിലയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്ന യുണൈറ്റഡിനായി ബെഞ്ചമിന്‍ സെസ്കോ വിജയഗോള്‍ കണ്ടെത്തി.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചടി നേരിട്ടു. ടോട്ടന്‍ഹാമുമായുള്ള മത്സരം സമനിലയില്‍ കുരുങ്ങി. മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. ടോട്ടന്‍ഹാമിനായി ഡൊമിനിക് സോളങ്കി ഇരട്ടഗോളുകളുമായി തിളങ്ങി. റയാന്‍ ചെക്രി, ആന്റോയ്ന്‍ സെമെനെയോ എന്നിവരാണ് സിറ്റിയുടെ സ്കോറമാര്‍. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരമാണ് സിറ്റി നഷ്ടമാക്കിയത്. ആഴ്സണലിന് 53 പോയിന്റും രണ്ടാമതുള്ള സിറ്റിക്ക് 47 പോയിന്റുമാണുള്ളത്.

