വിദ്വേഷപരമായ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്. ലോണി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാറിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യവുമായി അനുയായികള്‍ പ്രചാരണം തുടങ്ങിയിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പ് റാലിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ആഗ്രയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ശര്‍മ്മയ്ക്കെതിരെയും സമാനമായി യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
english summary; Hate slogan: Notice to BJP MLA
you may also like this video;