മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിവാദപരമായ മുദ്രാവാക്യം മുഴക്കിയതിന് കേസെടുത്തു.
മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു അടക്കം 307 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി, യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ പരാതിയിലാണ് കേസ്. അബ്ദുൾ സലാം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂർ, മുസ്തഫ തായന്നൂർ, കുഞ്ഞാമു കൊളവയൽ, സമദ് കൊളവയൽ, റഫീഖ് കൊത്തിക്കാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തി’ക്കുമെന്ന് ആഹ്വാനം ചെയ്യുമെന്നായിരുന്നു മുദ്രാവാക്യം. സംഭവം വിവാദമായതിനെതുടർന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത കാഞ്ഞങ്ങാട് പട്ടാക്കൽ സ്വദേശി അബ്ദുൾ സലാമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.
english summary;Hate sloganeering: Case registered against 307 people
you may also like this video;