Site iconSite icon Janayugom Online

വിദ്വേഷ മുദ്രാവാക്യം: 18 പേർകൂടി അറസ്റ്റില്‍

PFPF

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 18 പേരെ കൂടി അറസ്റ്റ് ചയ്തു. സംഘാടകര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ 18 പേരെകൂടി അറസ്റ്റ് ചെയ്തത്.

മാർച്ചിൽ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവർക്ക് മാത്രമല്ല സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

സംഭവം ദൗർഭാഗ്യകരമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവരെ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: Hate speech: 18 more arrested

You may like this video also

Exit mobile version