Site iconSite icon Janayugom Online

അബ്ദുള്‍ കലാമിനെതിരായ വിദ്വേഷ പരാമര്‍ശം: നരസിംഹാനന്ദിനെതിരെ കേസെടുത്തു

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനും മുസ്‌ലിം വിഭാഗത്തിനുമെതിരെ നടത്തിയ വര്‍ഗീയ പരമാര്‍ശത്തില്‍ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ അഹമ്മദ്നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നരസിംഹാനന്ദിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് അര്‍ഷിദ് ഷെയ്ഖ്, ബഹിര്‍നാഥ് വകാലെ, ആനന്ദ് ലോഖന്‍ഡെ എന്നിവര്‍ ജൂലൈ 23ന് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഏതെങ്കിലും മതവിശ്വാസങ്ങളെ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കുക, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രസ്താവനകള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറ്റം ബോംബിന്റെ ഫോര്‍മുല അബ്ദുള്‍ കലാം പാകിസ്ഥാന് വിറ്റുവെന്നും അദ്ദേഹം നമ്പര്‍ വണ്‍ ജിഹാദി ആണെന്നുമായിരുന്നു നരസിംഹാനന്ദിന്റെ പരമാര്‍ശം. അഫ്സല്‍ ഗുരുവുമായി കലാമിന് ബന്ധമുണ്ട്. കലാം ഡിആര്‍ഡിഒയുടെ തലവനായി ഇരിക്കുമ്പോള്‍ നിരവധി ഹിന്ദു ശാത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്നും നരസിംഹാനന്ദ പറഞ്ഞു.

അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ജാമിയ മിലിയ ഇസ്‌ലാമിയ, ദാറുല്‍ ഉലൂം ദേവ്ബന്ദ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യയെ അഫ്ഗാനിസ്ഥാനാക്കി മാറ്റുകയാണ്. 2029ല്‍ ഇന്ത്യ ഭരിക്കുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും അയാള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നിയിക്കുമെന്നും നരസിംഹാനന്ദ പറഞ്ഞിരുന്നു.

eng­lish sum­ma­ry; Hate speech against Abdul Kalam: A case has been reg­is­tered against Narasimhanand

you may also like this video;

Exit mobile version